അറിയാമോ?

ഉസ്മാന്‍ പാലക്കാഴി

2017 ആഗസ്ത് 19 1438 ദുല്‍ക്വഅദ് 26

അന്തിമദൂതന്‍ ആരാണ്? 

മുത്ത് മുഹമ്മദ് സ്വല്ലല്ലാഹ്!

അന്തിമവേദം ഏതാണ്?

വിശുദ്ധ ക്വുര്‍ആനാണല്ലോ!

വിശുദ്ധ ക്വുര്‍ആനെന്താണ്?

റബ്ബൊരുവന്റെ കലാമാണ്!

ആരീ വേദം എത്തിച്ചു?

ജിബ്‌രീലെന്ന മലക്കാണ്!

എന്തിനു വേണ്ടി ഈ ക്വുര്‍ആന്‍?

ജീവിത മാര്‍ഗം കാട്ടാനായ്,

നന്മയും തിന്മയുമെല്ലാമെ

എന്താണെന്ന് പഠിപ്പിക്കാന്‍!

നന്മകള്‍ ചെയ്താല്‍ എന്ത് ഗുണം?

പകരം സ്വര്‍ഗം കിട്ടീടും!

തിന്മകള്‍ ചെയ്താല്‍ എന്താകും?

നരകത്തീയില്‍ എത്തീടും!

പ്രാര്‍ഥനയാരോടാകേണം?

ഏകന്‍ റബ്ബൊരുവന്നോട്!

ആരാധനകള്‍ അര്‍ഹിക്കും

ആരും വേറെ ഇല്ലെന്നോ?

അല്ലാഹ് ഒരുവന്‍ അല്ലാതെ

അര്‍ഹന്‍ ആരും ഇല്ലല്ലോ!

സൃഷ്ടികളോട് ദുആ ചെയ്താല്‍

സ്രഷ്ടാവേകന്‍ കോപിക്കും!

കടുത്ത പാപമതെന്നറിയൂ

ഒരിക്കലും അത് ചെയ്യരുതേ!


നിറങ്ങള്‍

റോഷ്‌ന ബിന്‍ത് ദസ്തഗീര്‍

ആഹാ എത്ര നിറങ്ങള്‍ എങ്ങും

എന്തൊരു ചേലിതു കാണാനായ്

എന്ത് മനോഹരമാണീ പൂക്കള്‍

എത്ര നിറങ്ങള്‍ എണ്ണാമോ?

പച്ചമരത്തില്‍ പച്ചിലകള്‍

എത്ര തരത്തില്‍ പച്ചനിറം!

അഴകില്ലാത്തൊരു നിറമില്ലാ

നിറമില്ലാത്തൊരു അഴകുണ്ടോ?

അഴകുള്ളോനാമല്ലാഹു

അഴകില്‍ എല്ലാം സൃഷ്ടിച്ചു

0
0
0
s2sdefault